2025, മാർച്ച് 4, ചൊവ്വാഴ്ച

ആത്മനൊമ്പരം -കവിത

കവിത: ആത്മനൊമ്പരം 

രചന : സുലേഖ കെട്ടിടത്തിൽ 


മന്വന്തരങ്ങളിൽ മനസിന്റെ മുറിവിന്

കടലോളം ആഴമുണ്ടായിരുന്നു

ഇറ്റു വീഴുന്നൊരീ കണ്ണുനീർ തുള്ളിയ്ക്കു

ചോര തൻ ഗന്ധം പരന്നിരുന്നു

രൗദ്ര ഭാവത്തിന്റെ കയ്പുനീരിൻ

പശീ മാറ്റിയ ദിനങ്ങൾ കടന്നു പോയീ

പാലൊളി ചന്ദ്രിക പൂമണം വീശുന്ന

രാവുകൾ തേടി ഞാൻ കാത്തിരുന്നു

വർണ്ണങ്ങൾ ചാലിച്ച ബാല്യ കൗമാരങ്ങൾ

മറ്റുള്ളവർക്കായ് കടം കൊടുത്തു

പൂവിന് സുഗന്ധം പൂങ്കാറ്ററിഞ്ഞില്ല

മാരിവിൽ ചന്തം മഴമുകിൽ കണ്ടില്ല

ജന്മം കൊടുത്തവർ ജന്മിയെ മോഹിച്ചു

ജന്മ ഗേഹത്തിൽ നിന്നും അടർത്തിയും

ജീവനായ് കണ്ടവർ ജീവിതം തന്നൂ

ജീവശ്ശവമാക്കി മൂർദ്ധാവിൽ-ഉമ്മ തന്നൂ..ഉമ്മ തന്നൂ..

നിസ്തുല സ്നേഹത്തിൻ ഭൂജിയായ് പറ്റി ഞ്ഞാൻ

പാരതന്ത്ര്യത്തിന്റെ തടവറ തന്നേയും

വിഴുപ്പിന്റെ ഭാണ്ഡം ചുമലേറ്റ നാളുകൾ

ആത്മാഭിമാനം ചിതലെടുത്തൂ

എങ്കിലും എന്നിൽ ആരോ....

ആത്മബോധത്തിന്റെ വിത്തു പാകി

നേരിന്റെ നേരുകൾ അറിയാത്ത കാലത്ത്

ആത്മാവുറങ്ങുന്ന മണ്ണും-എനിക്ക്യന്യമായീ...എനിക്ക്യന്യമായീ..

കാലങ്ങളെത്ര കടന്നു പോയെങ്കിലും

കാലദോഷത്തിൻ സാക്ഷിയായ് മാറി ഞാൻ

കാലദോഷത്തിൻ സാക്ഷിയായ് മാറി ഞാൻ

2021, ഏപ്രിൽ 28, ബുധനാഴ്‌ച

നന്ദിയുണ്ട്

നന്ദിയുണ്ട് ... 
എന്നെ ഒരു കാമുകിയാക്കിയതിന്...

മാനം കാണാതെ സൂക്ഷിച്ച മയിൽപ്പീലിത്തുണ്ട് പോലെയുള്ള ഹൃദയത്തിന്

പ്രണയത്തിന്റെ വിശാലമായ ആകാശം
കാട്ടിത്തന്നതിന്...

വീണുപോകുമായിരുന്ന നിമിഷങ്ങളിലെല്ലാം മുറുകെ പിടിക്കാൻ

ഒരു കയ്യുണ്ടെന്ന വിശ്വാസം നൽകിയതിന്...

ഉള്ളിൽ താഴിട്ടുപൂട്ടിയ സ്വപ്‌നങ്ങൾക്ക്
ചിറകുകൾ മുളപ്പിച്ചതിന്...

മഞ്ചാടിമണികൾ പോലെ കരുതി വെച്ചിരുന്ന മോഹങ്ങൾക്ക് നിറം പകർന്നതിന്...


കണ്ണടയ്ക്കുമ്പോൾ നിന്നെ കാണാൻ കഴിയുന്ന
മായാജാലം പഠിപ്പിച്ചതിന്...

🌹 ❤ 🌹
പെയ്തൊഴിയുന്ന മഴയിൽ പോലും
പ്രണയത്തിന്റെ താളം ഉണ്ടെന്ന് പറഞ്ഞു തന്നതിന്...

മുടിത്തുമ്പിലെ തുളസിക്കതിരിനുപോലും
പ്രണയത്തിന്റെ വിശുദ്ധി പകർന്നു നൽകിയതിന്...

എന്റെ കണങ്കാലിലെ കൊലുസുകളെ പൊട്ടി ചിരിപ്പിച്ചതിന്...

കൈകളിലെ കുപ്പിവളകളെ പോലും കിണുങ്ങാൻ പഠിപ്പിച്ചതിന്...

നെറ്റിയിൽ നീ തന്ന ചുംബനത്തിൽ
സ്നേഹത്തിന്റെ നിഷ്കളങ്കത ചാലിച്ചതിന്...

നെറുകയിൽ നീ തൊട്ട കുങ്കുമചുവപ്പ് കൊണ്ടെന്റെ
കാത്തിരിപ്പ് സഫലമാക്കിയതിന്...

ഒരു നൂറുജന്മം ഈ നെഞ്ചിടിപ്പിന്റെ താരാട്ടിൽ
മയങ്ങാനുള്ള വരമേകിയതിന്...

പിന്നെ, ഓരോ ഹൃദയമിടിപ്പിന്റെ താളത്തിലും
നീയെന്റെ പുണ്യമാണെന്ന് ചൊല്ലിപറഞ്ഞത്...

2020, ഫെബ്രുവരി 26, ബുധനാഴ്‌ച

Temple Festival Flag 3

ക്ഷേത്രോത്സവ കൊടി. 
ഉത്സവക്കൊടി.
തിറയുത്സവം കൊടി. 
കൊടി ഉയർത്തൽ. 
Temple flag
Temple festival flag

Temple Festival Flag 2

ക്ഷേത്രോത്സവ കൊടി. 
ഉത്സവക്കൊടി.
തിറയുത്സവം കൊടി. 
കൊടി ഉയർത്തൽ. 
Temple flag
Temple festival flag

ambalakodi | അമ്പലക്കൊടി

ക്ഷേത്രോത്സവ കൊടി. 
ഉത്സവക്കൊടി.
തിറയുത്സവം കൊടി. 
കൊടി ഉയർത്തൽ. 
Temple flag
Temple festival flag

ഉത്സവക്കൊടി | ulsavakodi

ക്ഷേത്രോത്സവം_കൊടിയേറ്റം.
തിറ ഉത്സവം കൊടി

കൊടി ഉയർത്തൽ,
Kodi
ഉത്സവക്കൊടി

Arunmavatt

2018, ഫെബ്രുവരി 25, ഞായറാഴ്‌ച

മെല്ലെ മെല്ലെ മുഖ പടം തെല്ലുയർത്തത്തി കരോക്കെ

മെല്ലെ മെല്ലെ മുഖ പടം തെല്ലുയർത്തത്തി കരോക്കെ

https://www.youtube.com/watch?v=lffN1PXAMlE
My Channel Subscribe
https://www.youtube.com/user/arunmavatt

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി 
അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി 
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി 
നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ..


ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം
ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ (2)
ആയർപ്പെൺ കിടാവേ നിൻ പാൽക്കുടം-
തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
(മെല്ലെ മെല്ലെ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നൂ (2)
ആരാരുമറിയാത്തൊരാത്മാവിൻ തുടിപ്പു-
പോലാലോലം ആനന്ദ നൃത്തമാർന്നു
ആലോലം ആനന്ദ നൃത്തമാർന്നു (മെല്ലെ മെല്ലെ)