നിലാവുറഞ്ഞ് കിടക്കുന്ന ഏകാന്തതയുടെ സന്ധ്യകള്‍. ഒരു ജാലകപ്പഴുതിലൂടെ നിന്റെ ഗന്ധം എന്റെ കണ്‍പീലികളെ ചുംബിച്ചുണര്‍ത്തുന്നു. നീയെന്റെ സാരിത്തലപ്പുകളില്‍ മുഖമൊളിപ്പിച്ച് നിഴലായി ഉറങ്ങുന്നു. സ്വപ്നങ്ങളിലൂടെ വിരഹത്തിന്റെ വളപ്പൊട്ടുകള്‍ കഥ പായുന്നു. എന്റെ സ്വപ്നങ്ങള്‍ മാത്രം വാടാന്‍ തുടങ്ങുമ്പോള്‍ നിന്റെ സ്വപ്നങ്ങള്‍ വിരിയാന്‍ തുടങ്ങുന്നത് ഞാനറിയുന്നു.
****************************************************************
****************************************************************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ